സംസ്ഥാനത്ത് ഇന്നും നാളെയും (ഏപ്രില്‍ 26, 27) കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ഏപ്രില്‍ 26, 27) കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.ചൂട് വർദ്ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.

പാലക്കാട്: താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം.കൊല്ലം: ഉയർന്ന താപനില ഡിഗ്രി സെല്‍ഷ്യസ് വരെയാകാൻ സാധ്യത.

കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്: 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയർന്നേക്കാം.

ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്: 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകാൻ സാധ്യത.

തിരുവനന്തപുരം: ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത.

പൊതുജനങ്ങള്‍ക്കുള്ള നിർദ്ദേശങ്ങള്‍

-ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

-പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

-അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കുക.

-നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ജോലികളില്‍ ഏർപ്പെടുന്നവർ ജോലി സമയം പുനഃക്രമീകരിക്കുക
أحدث أقدم