പൊന്മുടിക്ക് വണ്ടിവിടുന്നവർ ഇക്കാര്യം അറിയണം…





തിരുവനന്തപുരം : പൊൻമുടി- തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ സഞ്ചാരികൾ കൂടുതൽ ജാഗ്രതയോടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. അടുത്തിടെ അനവധി അപകടങ്ങളാണ് പൊൻമുടി കല്ലാർ റൂട്ടിൽ നടന്നത്. കഴിഞ്ഞ ദിവസം പൊൻമുടി സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റിരുന്നു. പ്രതികൂലകാലാവസ്ഥയെ തുടർന്ന് പൊൻമുടി ഒരാഴ്ച അടച്ചിട്ടിരുന്നു. പതിനായിരക്കണക്കിന് സഞ്ചാരികളെത്തുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിൽ സുരക്ഷാസംവിധാനങ്ങൾ ത്വരിതപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
أحدث أقدم