ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വർണവില..


        
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് കുറഞ്ഞത്. 14,185 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചർച്ചകളിലെ അനിശ്ചിതത്വവും ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങളും കാരണം ആഗോള വിപണിയിൽ എണ്ണവില ഉയർന്നിരിക്കുകയാണ്. ഇതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.


        

أحدث أقدم