
2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുത്തു. കല്യാണി പ്രിയദര്‍ശന്‍ (ചിത്രം: ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര), അനശ്വര രാജന്‍ (ചിത്രം: രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. എ പ്രെഗ്നന്റ് വിഡോ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം രാജേഷ് തില്ലങ്കരി അർഹനായി.
ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി സിനിമകൾ കണ്ട് ജേതാക്കളെ നിര്‍ണയിക്കുന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്