ശക്തമായ കാറ്റിൽ പാമ്പാടിയിൽ വീടിന് മുകളിൽ മരം കടപുഴകി വീണ് അപകടം


പാമ്പാടി : ശക്തമായ കാറ്റിൽ പാമ്പാടിയിൽ വീടിന് മുകളിൽ  മരം കടപുഴകി വീണ് അപകടം സംഭവിച്ചു ഇന്ന് വൈകുന്നേരത്തോട് കൂടി ശക്തമായ മഴക്കൊപ്പം ഉണ്ടായ കാറ്റിൽ 
കൂരോപ്പട വട്ടുകളം ചാത്തനാംപതാലിൽ  ഇടത്തറ വീട്ടിൽ സന്തോഷ്‌ കുമാറിന്റെ വീടിന്റെ മുകളിലേക്ക്  പുളിമരം കടപുഴകി വീഴുകയായിരുന്നു


 അപകടത്തിൽ ആർക്കും പരുക്കില്ല മരം വീണ ഷെഡിന് കേടുപാടുകൾ ഉണ്ട് 
അതേ സമയം കടുത്ത വേനലിൽ ഉരുകുന്ന പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും ഇന്ന് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു പല സ്ഥലത്തും മരം കടപുഴകി വീണതായി റിപ്പോർട്ട് ഉണ്ട്
أحدث أقدم