തിരുവനന്തപുരം: കേരളം വിധിയെഴുതുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി രേഖപ്പെടുത്താന്‍ ദശജനലക്ഷങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ പോളിംഗ് ശതമാനത്തില്‍ വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉച്ചവരെ ദൃശ്യമായത്.
വൈകിട്ട് അഞ്ച് മണി വരെ ലഭിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ആകെ വോട്ടർമാരായ 2.71 കോടിയില്‍ 2.03 കോടി പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തി.
2021-ലെ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനമായ 74.06-നെ ഇന്ന് അഞ്ച് മണിക്ക് മുൻപ് തന്നെ കേരളം മറികടന്നു എന്നത് ശ്രദ്ധേയമാണ്.
പോളിംഗ് സമയം അവസാനിച്ചിട്ടും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയാണ്. ടോക്കൺ ലഭിച്ചവർക്ക് മാത്രമാണ് ഇനി വോട്ട് ചെയ്യാൻ അവസരം.