അരൂരിൽ വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങി….കാരണം….


കോടംതുരുത്ത് വിവി എച്ച് എസ്എസ് സ്കൂളിലെ പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴി ലോറികൾ തടസ്സപ്പെടുത്തിയത് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണമായി. 111, 112 നമ്പർ ബൂത്തുകളിൽ വോട്ടുചെയ്യാനെത്തിയ വയോധികരടക്കമുള്ളവരാണ് ഇതുമൂലം ദുരിതത്തിലായത്. മണിക്കൂറുകളോളം വഴി അടഞ്ഞു കിടന്നതോടെ വോട്ടുരേഖപ്പെടുത്താനാകാതെ നിരവധി വോട്ടർമാർ നിരാശരായി മടങ്ങി. ബൂത്തിന്റെ തെക്കുഭാഗത്തുള്ള ഗേറ്റ് തുറന്നാൽ വോട്ടർമാർക്ക് പ്രവേശനം സുഗമമാകുമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ക്ലസ്റ്റർ ഓഫീസർ ഇതിന് തയ്യാറായില്ല. ഒരു പോളിംഗ് സ്റ്റേഷന് ഒരു ഗേറ്റ് മാത്രമേ പാടുള്ളൂ എന്ന സാങ്കേതികത പറഞ്ഞ് ഉദ്യോഗസ്ഥൻ ഉറച്ചുനിന്നതോടെ തർക്കം രൂക്ഷമായി. ഇതിനിടെ പ്രശ്നപരിഹാരം കാണാതെ ക്ലസ്റ്റർ ഓഫീസർമാർ സ്ഥലത്തുനിന്ന് മാറുകയും ചെയ്തു.

أحدث أقدم