കോഴിക്കോട് വടകരയിൽ ബിജെപിയിൽ പൊട്ടിത്തെറി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ‘പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രഫുൽ കൃഷ്ണയുടെ കോലം പ്രവർത്തകർ കത്തിക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബിജെപിയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. സ്ഥാനാർത്ഥി നിർണയത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയും തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. വടകരയിൽ നിന്ന് ശ്യാംരാജ് കുരിയാടി, നാദാപുരത്ത് നിന്ന് കെ പത്മകുമാർ എന്നിവർ നേതൃത്വത്തിനെതിരെ മത്സരിക്കാൻ പത്രിക സമർപ്പിച്ചിരുന്നു. ഇവർക്ക് പിന്തുണയുമായി ഒൻപതോളം ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു