തൃശ്ശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ


കൂർക്കഞ്ചേരിയിൽ വോട്ട് ചെയ്യാൻ എത്തിയ യുവതിയെ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കണ്ണംകുളങ്ങര സ്വദേശിയായ അക്ഷയയ്‌ക്കൊപ്പം മണിക്കൂറുകളോളം കൈക്കുഞ്ഞിനെയും തടഞ്ഞുവച്ച നടപടിയിലാണ് ഇടപെടൽ. പ്രിസൈസിങ്ങ് ഓഫീസറുടെ നടപടിയിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. ജില്ലാ കളക്ടറോട് ബാലാവകാശ കമ്മീഷൻ വിശദീകരണം ചോദിച്ചിട്ടുണ്ട്.

ഇടത് കൈയിലെ ചൂണ്ടുവിരലിൽ പരിക്കേറ്റ അക്ഷയയെ ഉദ്യോഗസ്ഥർ ആദ്യം വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നില്ല. ഒന്നരയ്ക്ക് പോളിങ് സ്റ്റേഷനിൽ എത്തിയ അക്ഷയയ്ക്ക് നാലര മണിക്കൂർ കാത്തുനിന്ന് ആറ് മണിയോടെയാണ് വോട്ട് ചെയ്യാൻ സാധിച്ചത്. ഇത്രയും സമയം അക്ഷയയ്‌ക്കൊപ്പം കുഞ്ഞുമുണ്ടായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവിനെ തുടർന്നായിരുന്നു അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ സാധിച്ചത്.

Previous Post Next Post