പെരിങ്ങോട്ടുകര ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുന്നനായി വ്യാജ പീഡനക്കേസ്…ഒന്നാം പ്രതി അറസ്റ്റിൽ….


കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡനക്കേസിൽ ഒന്നാംപ്രതി അറസ്റ്റിലായി. കാനാടി പ്രവീൺ വേണുഗോപാലിനെ കർണാടക പോലീസ് ഹരിപ്പാട് നിന്നാണ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ നേരത്തെ പിടികൂടിയ പോലീസ് ഒന്നാംപ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിരുന്നു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുക്കുന്നതിനും ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനും വേണ്ടിയാണ് വ്യാജ പീഡനക്കേസ് പ്രതികൾ കെട്ടിച്ചമച്ചതെന്ന് പോലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. കുറ്റകൃത്യത്തിന്റെ പ്രധാനപ്പെട്ട സൂത്രധാരൻ കൂടിയാണ് ഇപ്പോൾ അറസ്റ്റിലായ ഒന്നാംപ്രതി.

Previous Post Next Post