അപകടക്കെണി ഒരുക്കി പാമ്പാടി ആലാംമ്പള്ളിയിൽ പഴക്കടകൾ ഹൈവേ പുറമ്പോക്ക് കൈയ്യടക്കി കച്ചവടം നിരവധി പരാതികൾ



✒️ ജോവാൻ മധുമല 
പാമ്പാടി : അപകടക്കെണി ഒരുക്കി പാമ്പാടി ആലാംമ്പള്ളിയിൽ പഴക്കടകൾ ഹൈവേ പുറമ്പോക്ക് കൈയ്യടക്കി കച്ചവടം നിരവധി പരാതികൾ ഇതിനോടകം പോയിട്ടുണ്ടെങ്കിലും പരാതി നൽകിയവർക്ക് നീതി ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
മുമ്പ്  രണ്ട് സ്ഥാപനങ്ങൾക്ക് എതിരെ ഹൈവേയും ഒപ്പം പഞ്ചായത്തും നോട്ടീസ് നൽകി ഇത് എടുത്ത് മാറ്റിച്ചെങ്കിലും വീണ്ടും പഴയപടി കടയുടെ മുമ്പിൽ പെട്ടി വച്ചാണ് കച്ചവടം 

പാമ്പാടി വ്യാപാരികൾ വഴിയോര കച്ചവടക്കാർക്കെതിരെ ശക്തമായ നടപടി എടുത്ത് പുറമ്പോക്ക് കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും വേലി തന്നെ വിളവ് തിന്നുന്ന കാഴ്ച്ചയാണ് ആലാമ്പള്ളി കവലയിൽ കാണാൻ സാധിക്കുന്നത്
നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടക്കാരും സഞ്ചരിക്കുന്ന ഈ ഭാഗത്ത് മനുഷ്യരുടെ  സഞ്ചാരത്തെ മുടക്കുന്ന രീതിയിൽ ആണ് കച്ചവടം നിലവിൽ ഇപ്പോൾ ഒരു വ്യാപാരിയാണ് നാട്ടുകാർക്ക് തലവേദന സൃഷ്ടിച്ച് കച്ചവടം നടത്തുന്നത്

മുമ്പ് ഇത്തരത്തിൽ വാർത്ത ചെയ്തതിനെ തുടർന്ന് പാമ്പാടിക്കാരൻ ന്യൂസിൻ്റെ റിപ്പോർട്ടറെ ആക്രമിക്കാൻ തുടങ്ങിയതിൻ്റെ പേരിൽ മഞ്ഞാടി സ്റ്റോഴ്സ് ബിജുവിനെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്ത് കേസ് എടുത്തിരുന്നു  കേസ് ഇപ്പോൾ കോടതി വരെ എത്തി 

വീണ്ടും ഇത്തരം നിയമലംഘനം നടത്തുന്നസ്ഥാപനങ്ങൾക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം 
അതേ സമയം ബഹു: സുപ്രീം കോടതി ഇന്നലെ നിർണ്ണയകമായ വിധി പുറപ്പെടുവിച്ചു

ദേശീയപാതകളിലെ കയ്യേറ്റം 60 ദിവസത്തിനകം നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് 
ദേശീയപാതകൾ രാജ്യത്തെ മൊത്തം റോഡുകളുടെ 2% മാത്രമാണെങ്കിലും അപകട മരണങ്ങളുടെ 30% നടക്കുന്നത് ദേശീയപാതകളിലാണെന്ന് കോടതി ചൂണ്ടി ക്കാട്ടി. അനധികൃത പാർക്കിങ്, അപകട മേഖലകൾ എന്നിവ ഒഴിവാക്കാൻ കഴിയാത്തത് സർക്കാ രുകളുടെ പരാജയമാണ്.
അഡ്വാൻസ്‌ഡ് ട്രാഫിക് മാനേ ജ്മെന്റ് സിസ്റ്റം (എടിഎംഎസ്) വഴി തത്സമയ വിവരങ്ങൾ ഡ്രൈവർമാർക്കു നൽകണമെ ന്നു കോടതി നിർദേശിച്ചു. നിർദേശങ്ങൾ നടപ്പാക്കി 75 ദിവസത്തി നകം റിപ്പോർട്ട് നൽകാനും ഉത്തവിട്ടു
ഇത്തരം അനധികൃത കൈയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കും
ജോബി എന്ന വ്യക്തി നടത്തുന്ന സ്ഥാപത്തിലെ പഴ വർഗ്ഗങ്ങൾ ആണ് റോഡിൽ ഇറക്കി കച്ചവടം ചെയ്യുന്നത് കൂടാതെ കടയുടെ ബോർഡിൽ ഇരുമ്പ് കമ്പി റോഡിലേക്ക് ഘടിപ്പിച്ച് ഇതിലും പച്ചക്കറി ,പഴങ്ങൾ എന്നിവ തൂക്കി ഇട്ടാണ് കച്ചവടം 
ഇത് മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും വലിയ തലവേദന സൃഷ്ടിക്കുന്നു 
പഞ്ചായത്തിൽ ഇത് സംബന്ധിച്ച് പരാതി നൽകിയതായി അറിയുന്നു
أحدث أقدم