കിളിമാനൂരിൽ 15-കാരിക്ക് നേരെ ക്രൂര പീഡനം…. അമ്മയുടെ സുഹൃത്ത് പിടിയിൽ… ഒത്താശ ചെയ്ത അമ്മ ഒളിവിൽ


കിളിമാനൂർ: പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് പോലീസ് പിടികൂടിയത്. പീഡനത്തിന് ഒത്താശ ചെയ്യുകയും സൗകര്യമൊരുക്കി നൽകുകയും ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു.

2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പ്രതി ബിജു പെൺകുട്ടിയെ പലപ്പോഴായി പീഡനത്തിനിരയാക്കി. ഭർത്താവുമായി അകന്നു കഴിയുന്ന പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പമാണ് ബിജു വീട്ടിലെത്തിയിരുന്നത്. അമ്മയുടെ സാന്നിധ്യത്തിൽ വീട്ടിൽ വെച്ചും വർക്കല ബീച്ചിൽ കൊണ്ടുപോയും ബിജു പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അമ്മയുമായി വഴക്കിട്ട് പിതാവിന്റെ അടുത്തേക്ക് പോവുകയായിരുന്നു. എന്നാൽ പിന്നീട് അമ്മയോടൊപ്പം പോകാൻ കുട്ടി വിസമ്മതിച്ചതോടെയാണ് പിതാവിന് സംശയം തോന്നിയത്. തുടർന്ന് കുട്ടിയെ പുനരധിവാസ കേന്ദ്രമായ ‘സ്നേഹിത’യിൽ എത്തിച്ച് കൗൺസിലിംഗിന് വിധേയയാക്കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരങ്ങൾ പുറംലോകമറിഞ്ഞത്സ്നേഹിത അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പോലീസ് അടിയന്തരമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതി ബിജുവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. പീഡനത്തിന് കൂട്ടുനിൽക്കുകയും നിലവിൽ ഒളിവിൽ പോവുകയും ചെയ്ത പെൺകുട്ടിയുടെ അമ്മയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

أحدث أقدم