അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം, സംഭവം ഒറ്റയ്ക്ക് പുറത്തിറങ്ങിയ സമയത്ത് , അയര്‍ലന്‍ഡിലെ മലയാളി കമ്മ്യൂണിറ്റി കുറഞ്ഞ സ്ഥലത്താണ് ആക്രമണം നടന്നത്



കോട്ടയം / ഡബ്ലിൻ:  അയർലൻഡിൽ മലയാളി നഴ്സിനു നേരെ വംശീയാക്രമണം. വയറിനു കുത്തേറ്റ തൃപ്പൂണിത്തുറ സ്വദേശിയായ യുവാവ് ആശുപ്രതിയിലായി. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ കാവൻ എന്ന സ്‌ഥലത്താണു സംഭവം. പാൽ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോൾ ഒരു പറ്റം കൗമാരക്കാർ 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണു വിവരം.
കുത്തേറ്റതോടെ യുവാവ് റോഡിലിറങ്ങി വാഹനം തടഞ്ഞു നിർത്തി ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നത്രെ. നിലവിൽ കുത്തേറ്റ യുവാവ് കാവൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവം പൊലീസിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഡബ്ലിനിൽ നിന്നു 110 കിലോമീറ്റർ മാറിയാണ് കാവൻ. അയർലൻഡിൽ താരതമ്യേന മലയാളികൾ കുറവുള്ള പ്രദേശമാണ് ഇത്. ഒരു ഇടവേളയ്ക്കു ശേഷം അയർലൻഡിൽ വിദേശികൾക്കെതിരായ വികാരം ശക്തമായിട്ടുണ്ട്. തണുപ്പു കാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകി മാത്രം വീടുകളിൽ കയറുന്ന സാഹചര്യമാണുള്ളത്. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് ഇവരിൽ പലരും നിരത്തുകളിലുള്ളത്. അതുകൊണ്ടു തന്നെ ഇത്തരക്കാർക്കിടയിലേയ്ക്ക് ഒറ്റപ്പെട്ടു ചെന്നു പെടുന്ന സാഹചര്യം ഒഴിവാക്കണം എന്ന നിർദേശം ഉയർന്നിട്ടുണ്ട്.

✈️✈️✈️✈️✈️✈️✈️✈️

*നാട്ടിലെ വാർത്തകൾക്കൊപ്പം വിദേശ വാർത്തകൾ വാട്ട്സ് ആപ്പിൽ  അറിയാൻ  പ്രവാസികൾക്കായി മാത്രമുള്ള ഗ്രൂപ്പ്* 

⚠️ പ്രവാസികൾ അല്ലാത്തവർ ദയവായി Join ചെയ്യരുത് 
https://chat.whatsapp.com/GLumVlREobL9gKOf65yiSD?mode=ac_c

🌍 കേരളത്തിലുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ Join ചെയ്യാൻ +91 9447601914 എന്ന നമ്പരിൽ ഒരു Hai സന്ദേശം അയക്കൂ .

Previous Post Next Post