മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടി പുതിയ തലത്തിലേക്ക്.




കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് പെട്ടിയില്‍ കിടക്കുന്നതിനിടെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടി പുതിയ തലത്തിലേക്ക്.

എം കെ രാഘവൻ എംപി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതാണ് ഇതില്‍ ഒടുവിലത്തേത്. എംപിമാർ മത്സരിക്കേണ്ടത് ഹൈക്കമാൻഡിന്റെ തീരുമാനമല്ലെന്നും ചില നേതാക്കളുടെ ദുർവാശിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരന്നു അദ്ദേഹം.

'എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല. ചിലരുടെ പിടിവാശിയാണതിന് കാരണം. അത് ആരും ഹൈക്കമാൻഡിന്റെ തലയിലിടേണ്ട. എം പിമാർ മത്സരിക്കേണ്ടെന്ന് സണ്ണി ജോസഫ് എന്തർത്ഥത്തിലാണ് പറഞ്ഞത്. മത്സരിക്കണമെന്ന് ഒരു നേതാവ് എന്നാേടും പറഞ്ഞിരുന്നു. ഭൂരിപക്ഷം കിട്ടുന്നതിനുമുമ്പ് അടിതുടങ്ങിയത് ഗുണംചെയ്യില്ല. അധികാരത്തിലെത്തിയാല്‍ എങ്ങനെ മുന്നോട്ടുപോകും. വോട്ടെണ്ണലിന് മുമ്പ് മുഖ്യമന്ത്രിചർച്ച ശരിയായ രീതിയല്ല. ഇപ്പോഴത്തെ നടപടി പ്രവർത്തകരുടെ മനോവീര്യം കെടുത്തും. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രി പദത്തെക്കുറിച്ചുളള വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അത്തരമൊരു പ്രസ്താവന നടത്താൻ അയാള്‍ക്ക് എന്തവകാശമാണുള്ളത്. സമയമാകുമ്പോള്‍ ചിലത് തുടന്നുപറയാനുണ്ട്'- എം കെ രാഘവൻ പറഞ്ഞു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോരില്‍ മുസ്ലീംലീഗ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. യുഡിഎഫ് ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാവുന്നു എന്ന നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളതെന്നാണ് അറിയുന്നത്.
أحدث أقدم