ഇടുക്കിയിൽ വീട്ടുമുറ്റത്ത് കരടികൾ; ചെടിച്ചട്ടി തളളി താഴെയിട്ടു, ദൃശ്യങ്ങൾ പുറത്ത്



        

ഇടുക്കിയിൽ വീട്ടുമുറ്റത്ത് കരടികൾ. കുമളി മുല്ലയാറിലാണ് വീട്ടുമുറ്റത്ത് കരടികളെത്തിയത്. മുല്ലയാർ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇവ പെരിയാർ കടുവ സങ്കേതത്തിൽ നിന്നും എത്തിയതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞു. പെരിയാർ കടുവാ സങ്കേതത്തോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് കുമളി.

പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. വീട്ടുമുറ്റത്തേക്ക് കരടികൾ ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ ചെടിച്ചട്ടി താഴെ വീണ് പൊട്ടുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുണ്ട്. കനത്ത ചൂട് മൂലം വെളളത്തിനും ആഹാരത്തിനുംവേണ്ടിയാകാം കരടികൾ ജനവാസ മേഖലയിലേക്ക് എത്തിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം

Previous Post Next Post