ദുബായിൽ റോഡിന് നടുവിൽ വാഹനം നിർത്തി; പിന്നാലെ കൂട്ടയിടി, ഒരാളുടെ നില ഗുരുതരം...


ദുബായ് അൽഖൈൽ റോഡിലുണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. റോഡിന് നടുവിൽ അശ്രദ്ധമായി ഒരു വാഹനം നിർത്തിയതാണ് അപകടത്തിനു കാരണമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. പിന്നാലെയെത്തിയ വാഹനങ്ങൾ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപ്രതിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.'
ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. റോഡിന് നടുവിൽ വാഹനം നിർത്തുന്നത് ഗുരുതര നിയമ ലംഘനമാണെന്നും ഇത്തരക്കാർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിൽ തടസ്സം സൃഷ്ടിച്ചാൽ 1,500 ദിർഹം വരെ പിഴയായി നൽകേണ്ടി വരും. ഇതിന് പുറമേ ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റുകളും രേഖപ്പെടുത്തും. വർഷത്തിൽ 24 പോയിന്റ് തികഞ്ഞവരുടെ ലൈസൻസ് റദ്ദാകും.
أحدث أقدم