ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം: കിലോമീറ്ററുകളോളം ദൂരത്തിൽ കാണാവുന്ന വിധം കറുത്ത പുക



ഷാർജ ഷാർജയിലെ വ്യവസായ മേഖല 10 പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വൻ തീപിടിത്തം. മേഖലയിലെ ഒരു സ്‌ഥാപനത്തിൽ ആരംഭിച്ച തീ വേഗത്തിൽ പടരുകയായിരുന്നു. അപകടത്തെ തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ കാണാവുന്ന വിധം കറുത്ത പുക ആകാശത്തേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.
സംഭവമറിഞ്ഞ ഉടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. അപകടം നടന്ന പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
നാശനഷ്ടങ്ങളോ പരുക്കുകളോ സംബന്ധിച്ചതടക്കം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
أحدث أقدم