മാലിന്യത്തില്‍ നിന്നും കിട്ടിയ സ്വര്‍ണക്കമ്മലുകള്‍ തിരിച്ചു നല്‍കി ഹരിത കര്‍മസേനാംഗങ്ങള്‍


ഹരിത കർമ്മ സേനാംഗങ്ങളുടെ സത്യസന്ധത കാരണം വീട്ടുടമയ്ക്ക് സ്വർണ കമ്മലുകൾ തിരിച്ചു കിട്ടി. വസന്ത,അനിത എന്നിവരാണ് ലോകത്തിന് മുൻപിൽ മാതൃകയായത്. എ.കെ.ജിയുടെ നാട്ടിൽ ഹരിതകർമസേനക്ക് അഭിമാനമായിരിക്കുകയാണ് വസന്തയും അനിതയും.

പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ 11 -ാം വാർഡിൽ പള്ളിയത്തുള്ള വീട്ടിൽ നിന്നും പാഴ് വസ്തുക്കളോടൊപ്പം അശ്രദ്ധമായി നൽകിപ്പോയ സ്വർണാഭരണങ്ങൾ ഹരിത കർമ സേനാംഗങ്ങളായ വസന്ത, അനിത എന്നിവർ കണ്ടെടുത്ത് വീട്ടുടമക്ക് തിരിച്ചു നൽകുകയായിരുന്നു. വിലയേറിയ രണ്ട് കമ്മലുകളാണ് ഇരുവരും വീണ്ടെടുത്ത് നൽകിയത്. ചൊവ്വാഴ്ചയാണ് സംഭവം.ഈയടുത്ത് വിദേശത്തു നിന്നും നാട്ടിൽ എത്തിയതായിരുന്നു വീട്ടുകാർ. സ്വർണാഭരണങ്ങൾ അബദ്ധത്തിൽ പാഴ് വസ്തുക്കളിൽ നിക്ഷേപിക്കപ്പെടുകയായിരുന്നു. പാഴ് വസ്തുക്കൾ ശേഖരിക്കാനെത്തിയ ഹരിത സേനാംഗങ്ങൾ ആദ്യം ഒരു കമ്മലാണ് കണ്ടെത്തിയത്. തുടർന്ന് രണ്ടാമത്തെതും കണ്ടെടുക്കുകയായിരുന്നു. ഇരുവരും നാടിനും ഹരിത കർമസേനയ്ക്കും അഭിമാനമായതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും അഭിനന്ദനവുമായി രംഗത്ത് വന്നു.

أحدث أقدم