കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം…. യുവതിക്ക് ദാരുണാന്ത്യം…. ഭർത്താവിന് ഗുരുതര പരിക്ക്

 

കൊല്ലം: പരവൂർ-പാരിപ്പള്ളി റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി കൊല്ലപ്പെട്ടു. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് മരിച്ചത്. ചിഞ്ചുവിനൊപ്പമുണ്ടായിരുന്ന ഭർത്താവ് റെജിയ്ക്ക് (43) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.

പരവൂർ-പാരിപ്പള്ളി റോഡിലെ ബ്ലോക്ക് മരം ജംക്ഷനിൽ വെച്ചായിരുന്നു അപകടം. ചിറക്കര റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ദമ്പതികളുടെ സ്കൂട്ടറിൽ ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് ഈ കാർ മറ്റൊരു സ്കൂട്ടറിലും ഇടിച്ചതായാണ് വിവരം. അപകടത്തിന് തൊട്ടുപിന്നാലെ ചിഞ്ചുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ റെജി നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

أحدث أقدم