എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പോക്‌സോ കേസിൽ കസ്റ്റഡിയിൽ…. മകളെ പീഡിപ്പിച്ചെന്ന് മുൻ ജീവനക്കാരന്റെ പരാതി


        

എച്ച്ആർഡിഎസ് ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ പോക്‌സോ കേസിൽ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മുൻ ജീവനക്കാരന്റെ 11 വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് നടപടി. ഇന്നലെ വൈകിട്ടോടെയായിരുന്നു അജി കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

2024-ൽ പരാതിക്കാരൻ ജോലി ആവശ്യത്തിനായി കൊൽക്കത്തയിലേക്ക് പോയ സമയത്ത് അജി കൃഷ്ണൻ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചു എന്നാണ് ആരോപണം. ഏപ്രിൽ ഏഴിന് സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ശിശു സംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരം പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ വകുപ്പും ബിഎൻഎസ് 73-ഉം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിൽ നിലവിൽ പേരുകൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണത്തിന് ശേഷം അജി കൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.

അജി കൃഷ്ണനെതിരെയുള്ള പരാതി വ്യാജമാണെന്നാണ് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് ഇത്തരമൊരു പരാതിക്ക് പിന്നിലെന്നും അവർ ആരോപിച്ചു.

        

أحدث أقدم