ആലപ്പുഴയിലെ ബിജെപി പ്രവർത്തകയ്ക്കെതിരെ ഭീഷണിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ



ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി പ്രവർത്തകയ്ക്കെതിരെ ഭീഷണിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. പാലക്കാട് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം.

ആലപ്പുഴ നമ്പറിലുള്ള കാറിലാണ് പാലക്കാട് പണം നൽകിയ സ്ത്രീ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. ശോഭക്കെതിരെ ബിന്ദു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
أحدث أقدم