കണ്ണൂര്‍ : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഡിജിപിക്ക് പരാതി നല്‍കാന്‍ കുടുംബം. മകനെ തള്ളിയിട്ടു കൊന്നതെന്നാണ് കുടുംബത്തിന്റെ പരാതി. കോളജ് അധികൃതര്‍ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്ന് നിതിന്‍ രാജിന്റെ സഹോദരിയും ,സഹോദരി ഭര്‍ത്താവും ആരോപിച്ചു.ഗുരുതരമായ ജാതി അധിക്ഷേപം ഉണ്ടായെന്ന് നിതിന്റെ സഹോദരി നിഖിത പറഞ്ഞു. തെരുവ് പട്ടി എന്ന് വിളിച്ചു. എഴുത്തും വായനയും അറിയില്ലെന്ന് അധിക്ഷേപിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നാണ് നിതിന്‍ താഴേക്ക് വീണത്. അവിടെ പോവേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പലര്‍ക്കും പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട് – നിഖിത പറഞ്ഞു