സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു


തിരുവനന്തപുരം : സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു.
ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് പോളിംഗ്.

മൊത്തം വോട്ടർമാർ 2,71,42,952

പുരുഷന്മാർ - 1,32,20,811

വനിതകൾ - 1,39,21,868

ഭിന്നലിംഗക്കാർ - 273

പ്രവാസിവോട്ടർമാർ 2,42,093

പുരുഷന്മാർ - 2,04,218

വനിതകൾ - 37,867

ഭിന്നലിംഗക്കാർ - 8

സർവീസ് വോട്ടർമാർ 53,984


നിയമസഭാ തെരഞ്ഞെടു പ്പിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ഐ ഡി കാർഡ് (എപിക്) ഇല്ലാത്തവർക്ക് താഴെ കാണുന്ന 11 അംഗീകൃത തിരിച്ചറിയൽ രേഖ കകളിൽ ഏതെങ്കിലും ഉപയോഗിക്കാം.

ആധാർ കാർഡ്

പാസ്പോർട്ട്

ഡ്രൈവിംഗ് ലൈസൻസ്

കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്

ബാങ്ക്, പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്

പാൻ കാർഡ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിനു കീ ഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇ ന്ത്യ നൽകുന്ന സ്മ‌ാർട്ട് കാർഡ്

ദേശീയ തൊഴിലുറപ്പ് പദ്ധതി തൊ ഴിൽ കാർഡ്

തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് സ്‌മാർട് കാർഡ്

ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

പാർലമെന്റ്, നിയമസഭാ അംഗങ്ങ ൾ ലെജിസ്ലേറ്റീവ് കൗൺസിൽ അം ഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔ ദ്യോഗിക തിരിച്ചറിയൽ കാർഡ്.
أحدث أقدم