റിയാദിൽ പ്രവാസി മലയാളി വാഹനത്തിൽ മരിച്ച നിലയിൽ;...




റിയാദ്:  പ്രവാസി മലയാളി
ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു. പെരിന്തൽമണ്ണ, തൂത സ്വദേശി ചുണ്ടംപറ്റ സൈതലവി (52) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ‌് വരുകയായിരുന്ന സൈതലവിയെ താമസ സ്‌ഥലത്തിനടുത്തുള്ള സ്വന്തം വാഹനത്തിൽ മരിച്ചുകിടക്കുന്നത് കണ്ട പ്രദേശവാസി സുഹൃത്തുക്കളെ വിവരമറിയിക്കുകയുമായിരുന്നു

തുടർന്ന് പൊലീസ് എത്തി ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ഇൻക്വസ് നടപടികൾക്ക് ശേഷം ഷുമൈഷി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ വിവരം അറിഞ്ഞ് ജിദ്ദയിലുള്ള സഹോദരൻ സലീം റിയാദിൽ എത്തിയിട്ടുണ്ട്.

അലി, സൈനബ എന്നിവർ മാതാപിതാക്കളാണ്. ഭാര്യ: സജ്‌ന. മക്കൾ: ഷഹന ഷെറിൻ, ഷഹനാദ്, ഷിബിയാസ്. മരുമകൻ: ഷബീർ കളത്തിൽ കട്ടുപ്പാറ (റിയാദ് കെഎംസിസി മുറൂജ് ഏരിയ സെക്രട്ടറി, കെഎംസിസി വെൽഫെയർ വിങ് വൊളന്റിയർ). നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ല ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഇസ്മായിൽ സി.വി., നസീർ കണ്ണീരി, മജീദ് മണ്ണാർമല, ബുഷൈർ താഴേക്കോട്, ഷബീർ ഒതായി എന്നിവർ രംഗത്തുണ്ട്.
أحدث أقدم