രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ്… അതിജീവിതയെ അപമാനിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്… പ്രതി ഒളിവിൽ


കാസർകോട്: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ സൈബർ പോലീസ് കേസെടുത്തു. മുണ്ട്യത്തടുക്ക സ്വദേശി നിയാസ്സുദീനെതിരെയാണ് കാസർകോട് സൈബർ പോലീസ് നടപടിയെടുത്തത്.

‘നിയാസ് മലബാറി’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന നിയാസ്സുദീനാണ് അതിജീവിതയ്ക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയത്. ഈ ഐഡി ഉപയോഗിച്ചാണ് ഇയാൾ അധിക്ഷേപ പോസ്റ്റുകൾ പങ്കുവെച്ചത്. പരാതി ഉയർന്നതിനെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ കുറ്റം തെളിഞ്ഞതോടെ സൈബർ പോലീസ് കേസെടുക്കുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതമാരുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്തുന്നതും അവരെ അധിക്ഷേപിക്കുന്നതും നിയമവിരുദ്ധമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഒളിവിൽ കഴിയുന്ന പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

أحدث أقدم