
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം. കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) വാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ സുഹൃത്തുക്കൾ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.