കോസ്റ്റ് ഗാർഡിൻ്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലെന്ന് കോസ്‌റ്റ് ഗാർഡ് വൃത്തങ്ങൾ വിശദീകരിച്ചു. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരണം. മേഘങ്ങൾ കൂടിയപ്പോൾ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും കോസ്‌റ്റ് ഗാർഡ് വിശദീകരിക്കുന്നു. എന്നാല്‍, സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എഡിജിപിയുടെ നിര്‍ദ്ദേശം.