കുട്ടികളെ വെയിലത്തിറക്കുമ്പോൾ സൂക്ഷിക്കുക… വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് സൂര്യാഘാതമേറ്റു….



        

മലപ്പുറം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ മലപ്പുറം വളാഞ്ചേരിയിൽ രണ്ടു കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. വൈകുന്നേരത്തോടെയാണ് കുട്ടികളുടെ ശരീരത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് മൂന്ന് വയസ്സുകാരന് പൊള്ളലേറ്റത്. അഞ്ച് വയസ്സുകാരന് കൈകൾക്ക് പൊള്ളലുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബുധനാഴ്ചയോടെ ഇവ വലുതായി വരികയും അസ്വസ്ഥത കൂടുകയും ചെയ്തതോടെ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

Previous Post Next Post