ടോൾ പ്ലാസകളിൽ ഇനി കറൻസി നടപ്പില്ല… മറ്റന്നാൾ മുതൽ നിയമം മാറും…. ഫാസ്ടാഗ് ഇല്ലെങ്കിൽ പണികിട്ടും


ദേശീയപാതകളിലെ യാത്രകൾ സുഗമമാക്കുന്നതിനും ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ പരിഷ്കാരം നടപ്പിലാക്കുന്നു. ഏപ്രിൽ 10 മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ പണമായി ടോൾ സ്വീകരിക്കില്ല. പ്രവർത്തനസജ്ജമായ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ ഇനി യാത്രക്കാർക്ക് പണമടയ്ക്കാൻ സാധിക്കൂ.

ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട ക്യൂവും തിക്കും തിരക്കുമൊഴിവാക്കി ദേശീയപാതകളിലൂടെയുള്ള യാത്രകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെങ്കിലും യാത്രക്കാർക്ക് അസൗകര്യം കൂടുമോ എന്നൊരു ചോദ്യവുമുണ്ട്. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. അങ്ങനെ വന്നാൽ, അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ. ദേശീയപാതാ അതോറിറ്റിയുടെ ഫാസ്ടാഗ് വാർഷിക പാസ് വരിക്കാരുടെ എണ്ണം അടുത്തിടെ 50 ലക്ഷം കടന്നിരുന്നു.

പുതിയ സംവിധാനമനുസരിച്ച് ടോൾ അടയ്ക്കാൻ തയ്യാറാകാത്ത വാഹനങ്ങൾക്ക് ഗേറ്റ് തുറന്നുനൽകാതെ ഹൈവേയിൽ നിന്ന് മാറ്റാൻ അധികൃതർക്ക് നിയമപ്രകാരം അധികാരമുണ്ടാകും. ക്യൂവിലും ട്രാഫിക് ബ്ലോക്കിലും കുടുങ്ങാതെ ഇന്ധനനഷ്ടം കുറച്ച് യാത്ര സുഗമമാക്കുക എന്നതാണ് ‘Say goodbye to long queues, traffic jams & fuel waste – smoother travel ahead’! എന്നതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അപ്പോ ഫാസ്ടാഗ് ചാർജ് ചെയ്തു യാത്ര ചെയ്യാൻ മറക്കണ്ടാ.

أحدث أقدم