യാത്രക്കാർക്ക് ഇരുട്ടടി…. വിമാന നിരക്ക് കൂട്ടി ഇൻഡിഗോ… ഇന്ധന ചാർജ് വർദ്ധനവ് പ്രാബല്യത്തിൽ


        
ആഗോള വിപണിയിലെ ഇന്ധനവില വർദ്ധനയെത്തുടർന്ന് വിമാനയാത്രാ നിരക്കിലും സ്വകാര്യ ഇന്ധന വിതരണക്കാരുടെ നിരക്കിലും വൻ വർദ്ധനവ്. പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ഇന്ധന ചാർജ് കുത്തനെ കൂട്ടിയപ്പോൾ, സ്വകാര്യ പെട്രോൾ പമ്പ് ശൃംഖലയായ ഷെൽ ഇന്ത്യയും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു.

ഇൻഡിഗോയുടെ ആഭ്യന്തര യാത്രകൾക്ക് 500 കിലോമീറ്ററിൽ താഴെയുള്ള ദൂരത്തിന് കുറഞ്ഞത് 275 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 950 രൂപയുമാണ് കൂട്ടിയത്. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കാണ് വലിയ വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെറിയ ദൂരങ്ങളിലേക്കുള്ള വിദേശ യാത്രകൾക്ക് 2500 രൂപയും ഗൾഫ് രാജ്യങ്ങളിലേക്ക് 5000 രൂപയും യൂറോപ്പിലേക്ക് 10,000 രൂപയുമാണ് ഇന്ധന ചാർജായി വർദ്ധിപ്പിച്ചത്.

രാജ്യത്തെ മെട്രോ നഗരങ്ങളിൽ 120-ഓളം ഔട്ട്‌ലെറ്റുകളുള്ള ഷെൽ ഇന്ത്യ പെട്രോളിന് ലിറ്ററിന് 7.41 രൂപയും ഡീസലിന് 25.01 രൂപയും കൂട്ടി. പ്രീമിയം ഇന്ധനങ്ങളുടെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്ധനവില സംബന്ധിച്ച് ഷെൽ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെങ്കിലും പുതിയ നിരക്കുകൾ പമ്പുകളിൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഇന്ധനവിലയിലെ അസ്ഥിരതയാണ് വിമാനക്കമ്പനികളെയും ഇത്തരം തീരുമാനങ്ങളിലേക്ക് നയിച്ചത്.
أحدث أقدم