പാമ്പാടി സി.കെ എം കുടുംബയോഗം ട്രസ്‌റ്റ് വാർഷിക പൊതുയോഗം 24 -ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ നടക്കും


പാമ്പാടി .. പാമ്പാടിയിലെ ചെമ്പൻകുഴി കാരിക്കോട് മാക്കത്തടത്തിൽ കുടുംബങ്ങളുടെ സംയുക്ത ട്രസ്റ്റിൻ്റെ 8 -ാം വാർഷിക പൊതുയോഗം ശ്രീമതി രാജമ്മ ബാബുവിൻ്റെ വസതിയിൽ (പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം)24 -ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ ചേരുന്നു
പ്രസിഡൻ്റ് കെ. എസ്. സലി അദ്ധ്യക്ഷത വഹിക്കും. കെ. എൻ സഞ്ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ സെക്രട്ടറി പി. എൻ. ദേവരാജൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും 

കൗതുക ക്വിസ് സുചിത്ര സുധീഷ് നയിക്കും  ആനന്ദകരമായ കുടുംബ ജീവിതം സംബന്ധിച്ചു ശ്രീ ആത്മജവർമ്മ തമ്പുരാൻ (ക്ഷത്രിയക്ഷേമസഭ സംസ്ഥാന സെക്രട്ടറി 'മീഡിയ സെൽ) ക്ലാസ് എടുക്കും . വത്സമ്മ ശിവൻകുട്ടി, രമണി ശശിധരൻ ശശി സി. ആർ., സരസമ്മശശിധരൻ, അനിൽകുമാർ എന്നിവർ സംസാരിക്കും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികൾ ഉണ്ടായിരിക്കും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കും
أحدث أقدم