കൊച്ചി സെക്‌സ് റാക്കറ്റ്… ഒരു ഡീലിന് ഒരു ലക്ഷം വരെ, ലേഡി ഗ്യാങ്ങിന് പിന്നിൽ ഗുണ്ടാ ബന്ധവും…. സിറ്റി പോലീസ് കമ്മീഷണറുടെ വെളിപ്പെടുത്തൽ



        

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ നടന്ന രാജ്യാന്തര മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാൽ (ശ്രീകുമാർ) തന്നെയാണ് ഈ കൊടും ക്രൂരതകളുടെ മുഖ്യസൂത്രധാരനെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രതികൾ ഇതിലൂടെ വൻ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയിരുന്നതെന്നും, ഒരു പെൺകുട്ടിയെ വിദേശത്തേക്ക് കടത്തി ഇടപാട് നടത്തിയാൽ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഇവർക്ക് ലഭിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.



കേസിനെക്കുറിച്ചും പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയ നിർണായക വിവരങ്ങൾ പുറത്ത്. ദുബായിൽ വെച്ചാണ് മുഖ്യസൂത്രധാരനായ ബിലാൽ ഒന്നാം പ്രതിയായ സിന്ധുവിനെ പരിചയപ്പെടുന്നത്. പിന്നീട് പെൺവാണിഭ റാക്കറ്റിന്റെ പ്രവർത്തനം സജീവമായതോടെ ബിലാൽ ദുബായിലെ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് നിരവധി യുവതികളെയാണ് ഇയാൾ വൻ തുകകൾ വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തിയത്. കേസിലെ പ്രതികൾക്ക് കൊച്ചിയിലെ അധോലോക/ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഒന്നാം പ്രതി സിന്ധുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും കൊച്ചിയിലെ പ്രമുഖ ഗുണ്ടാ നേതാവായ ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഔറംഗസേബിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി അലീന എബ്രഹാമിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്ന പുതിയ ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇടനിലക്കാരുമായും ഇടപാടുകാരുമായും യുവതികളുടെ റേറ്റ് വ്യക്തമായി പറഞ്ഞുറപ്പിക്കുന്ന ശബ്ദരേഖയാണ് പുതിയതായി പുറത്തുവന്നത്. യുവതികളെ ദുബായിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ മുഖ്യ കണ്ണികളായ സിന്ധു, അലീന, മഞ്ജിമ എന്നിവർക്ക് പുറമെ സിനിമ-സീരിയൽ രംഗത്തെ ചില പ്രമുഖരിലേക്കും കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളിലേക്കും അന്വേഷണം നീളുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സിറ്റി പോലീസ് നൽകുന്ന സൂചന.


أحدث أقدم