
മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊലീസുമായി ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികള്‍. പെരിന്തല്‍മണ്ണ ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നത് അറിഞ്ഞ് പൊലീസ് എത്തിയപ്പോളാണ് സംഭവം. രണ്ട് ഛത്തിസ്ഗഡ് സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെരിന്തല്‍മണ്ണ ടൗണില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ടെന്ന് നാട്ടുകാരാണ് പോലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പോലീസിന് മുന്നിലും ഇരുവരും തമ്മിലടിച്ചു. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ പോലീസിന് നേരെ അസഭ്യവര്‍ഷമായി. പിന്നാലെ ഏറ്റു മുട്ടി. ഏറെ പണിപ്പെട്ടാണ് ഛത്തിസ് ഗഡ് സ്വദേശികളായ അലീഷ് തോപ്പര്‍, അങ്കിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എസ് ഐ അന്‍വറിന് പരിക്കേറ്റു.