മലയാളസർവകലാശാലയിലെ സർക്കുലർ…സർക്കാരിന്റെ ഭാഗത്ത് നിന്ന് നിർദേശമുണ്ടായിട്ടില്ല…


കോട്ടയം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിവാദ സര്‍ക്കുലറില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരം ഒരു നിര്‍ദ്ദേശം പോയിട്ടില്ലെന്ന് റോജി എം ജോണ്‍ പറഞ്ഞു. സര്‍ക്കുലര്‍ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് റോജി എം ജോണ്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും സര്‍വകലാശാലകളില്‍ ഉണ്ടാകുമെന്ന് റോജി എം ജോണ്‍ പറഞ്ഞു. തങ്ങളെല്ലാവരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്നവരാണെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണമെന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ പൊതുപരിപാടികള്‍ അലങ്കോലപ്പെടുത്തുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ നടപടികള്‍ അംഗീകരിക്കുന്നില്ലെന്നും റോജി പറഞ്ഞുഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തില്‍ മലയാളസര്‍വകലാശാലയില്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളി പാടില്ലെന്നും നിര്‍ദേശമുണ്ട്. ക്യാമ്പസിനുള്ളില്‍ അനധികൃതമായ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി.

Previous Post Next Post