60 അടി താഴ്ച്ചയുള്ള കിണറ്റിൽ കുടുങ്ങി ജീവനു വേണ്ടി മല്ലടിച്ച 25 കാരനെ പാമ്പാടി ഫയർ ഫോഴ്സ് സാഹസികമായി രക്ഷപെടുത്തി


പാമ്പാടി : ഇന്ന് ഉച്ചതിരിഞ്ഞ് 1:30 ഓട് കൂടിയായിരുന്നു സംഭവം വാഴൂർ ഇമ്മാനുവൽ C .S .I ചർച്ചിൻ്റെ പരിസരത്ത് ഉള്ള ജീർണ്ണാവസ്ഥയിൽ ഉള്ള കിണർ വൃത്തിയാക്കുവാൻ വാഴൂർ വൈരമല വീട്ടിൽ ശിവദാസൻ്റെ മകനായ അപ്പു (25) കിണറ്റിൽ ഇറങ്ങി തുടർന്ന് കിണറിൻ്റെ അരഞ്ഞാണം ഇടിഞ്ഞ് അപ്പു 60 അടി താഴ്ച്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു 
തുടർന്ന് പാമ്പാടി ഫയർ ഫോഴ്സിൽ വിവരം ലഭിച്ചതിനെ തുടർന് സ്ഥലത്തെത്തി


 ജീർണ്ണാവസ്ഥയിൽ ആയിരുന്ന, വഴുക്കൽ ഉള്ള കിണറ്റിൽ ഇറങ്ങുക എന്നത് അതി സാഹികമായ പ്രവർത്തിയായിരുന്നു
പാമ്പാടി പാമ്പാടി ഫയർഫോഴ്സിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ നിഖിൽ .സി,സീനിയർ ഫയർ  ആന്റ് റെസ്ക്യൂ ഓഫീസർ സുധീപ് കുമാർ .ബി , എന്നിവർ അതി സാഹസികമായി കിണറ്റിൽ ഇറങ്ങി വല യുടെയും റോപ്പിന്റെയും സഹായത്താൽ അപ്പുവിനെ കിണറ്റിൽ നിന്നും പുറത്തെടുത്തു തുടർന്ന് ആംബുലൻസിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു

അപ്പുവിന് വീഴ്ച്ചയിൽ സാരമായ പരുക്കുണ്ട് 
സ്റ്റേഷൻ ആഫീസർ പി .ജി അനിൽകുമാർ ഫയർ ആഫീസർന്മാരായ അനൂപ് ടി .എസ് ,ബാദുഷ കെ .എസ് ,ഗ്രേഡ് സീനിയർ ഫയർ ഓഫീസർ മെക്കാനിക്ക് ബിൻറ്റു ആൻ്റണി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഭാഗമായി
أحدث أقدم