വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ…ഉത്തരവ് പുറത്തിറക്കി


        
വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. ഇന്ദിര ​ഗ്യാരണ്ടിയുടെ ഭാ​ഗമായി യുഡിഎഫ് നൽകിയ വാ​ഗ്ദാനമായിരുന്നു വയോജന വകുപ്പ്. വയോജനങ്ങളുടെ ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്. വയോജനങ്ങൾക്കുള്ള ക്ഷേമപെൻഷൻ കൃത്യമായി ലഭ്യമാക്കുകയെന്നതാണ് ഈ വകുപ്പ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയും വകുപ്പിന്റെ ചുമതലകളിൽ വരുന്നു. വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പിൽ ഉൾപ്പെടുന്നു


Previous Post Next Post