ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം…. ഡിജിപിയോട് വിശദാംശം തേടി ഗവർണർ…


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തിൽ ഡിജിപിയോട് വിശദാംശം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഡിജിപി ഫോണിലൂടെ വിശദീകരണം നൽകി. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്.

Tourist Destinations

ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി വാഹനത്തിൽ മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആണ് സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ഉദ്യോഗസ്ഥരുമായി പുറത്തേക്ക് വന്ന വാഹനത്തിനുനേരെ പ്രതിഷേധവുമായി പാഞ്ഞടുത്ത പ്രവർത്തകർ, ഇഷ്ടികയും കമ്പും അടക്കം ഉപയോഗിച്ച് വാഹനം അടിച്ചുതകർക്കുകയായിരുന്നു. മൂന്നു വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ആക്രമണത്തിൽ വാഹനത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റു. പിന്നാലെ ഇഡി സംഘം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി

أحدث أقدم