പള്ളിക്കത്തോട് അരുവിക്കുഴി വെള്ളച്ചാട്ടത്തിൽ പോയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല കണ്ടെടുത്ത് പാമ്പാടി ഫയർഫോഴ്സ്


പാമ്പാടി :  ഇന്ന് ഉച്ചയ്ക്ക് ശേഷം  മൂന്നരയോട് കൂടി  അരുവിക്കുഴി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ ജെറിൻ ജോമി, രാജപുരം, ഇടുക്കി എന്ന ആളുടെ ഒന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കുളിക്കുന്നതിനിടയിൽ വെള്ളച്ചാട്ടത്തിൽ നഷ്ടപ്പെട്ടുപോവുകയായിരുന്നു . നാട്ടുകാരും കൂടെയുണ്ടായിരുന്നവരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് സുഹൃത്തായ ഷോബിൻ പാമ്പാടി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു ഉടൻതന്നെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ മനോജ്‌ നാരായണന്റെ നേതൃത്വത്തിൽ പാമ്പാടി ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളത്തിൽ ഇറങ്ങി മാല മുങ്ങിയെടുത്ത് ഉടമസ്ഥനെ ഏൽപ്പിച്ചു 
أحدث أقدم