തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു സംഘർഷം; പരസ്പരം കല്ലെറിഞ്ഞ് പ്രവർത്തകർ


        

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തത്. എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘർഷമുണ്ടായത്. കെഎസ്‍യു പ്രവർത്തകർ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. സംഘർഷം കനത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരള സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയിരുന്നു.കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 37 സീറ്റുകളിൽ 35 സീറ്റും നേടിയാണ് എസ്‌എഫ് ഐ യൂണിയൻ നിലനിർത്തിയത്. യൂണിയന്റെ ചെയർമാൻ സ്ഥാനത്തടക്കം എസ്‌എഫ്‌ഐ വമ്പൻ വിജയമാണ് നേടിയത്.


أحدث أقدم