ഗൺമാൻമാർ മർദ്ദിക്കുമ്പോൾ മുഖ്യമന്ത്രി സുരക്ഷാ സംഘമില്ലാതെ സഞ്ചരിച്ചു; വീഴ്ച ഉണ്ടായി’; എസ്ഐടി റിപ്പോർട്ട്


നവകേരള യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി പ്രത്യേക അന്വേഷണസംഘം.ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്ന സമയത്ത് പിണറായി വിജയൻ സുരക്ഷ സംഘമില്ലാതെ സഞ്ചരിച്ചുവെന്ന് എസ്ഐടി. ആലപ്പുഴ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോളിന്റെ ലംഘനം ഉണ്ടായെന്നും റിപ്പോർട്ടിൽ.

മർദ്ദനത്തിൽ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ നൽകാൻ തീരുമാനമായി. അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവർക്കാണ് സസ്പെൻഷൻ. സസ്പെൻഷൻ വലിയ സന്തോഷം നൽകുന്ന തീരുമാനമാണെന്ന് മർദനത്തിന് ഇരയായ എ.ടി തോമസ് എംഎൽഎ പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വളരെ പോസിറ്റീവ് ആയി നോക്കി കാണുന്നു. കേസ് ദുർബൽപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അജിത് കുമാറിനെ മാറ്റി നിർത്തി വേണം അന്വേഷണം നടത്താൻ എന്നും ആവശ്യം.

أحدث أقدم