വധുവും ബന്ധുക്കളും വിവാഹത്തിനായി ക്ഷേത്രത്തിലെത്തി… കാത്തിരുന്നിട്ടും വരൻ വന്നില്ല… ഒടുവിൽ...




കാസർകോട് ബളാലിന് സമീപത്ത് വരനെത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. വധുവും ബന്ധുക്കളുമെത്തിയിട്ടും മുഹൂർത്ത സമയം ആയിട്ടും വരൻ വന്നില്ല. പിന്നാലെ യുവതി നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മുന്പ് പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി നൽകിയ പരാതി. തുടർന്ന് പ്രതിശ്രുത വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് ബളാലിനു സമീപത്തെ വിഷ്ണു‌ നാരായണനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്ത‌ത്. വിഷ്ണു‌ നാരായണനും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വധുവും ബന്ധുക്കളും വിവാഹത്തിനായി ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ മുഹൂർത്ത സമയമായിട്ടും വരനും സംഘവും എത്തിയില്ല.
أحدث أقدم