ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; മകനും വെട്ടേറ്റു


എറണാകുളം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. 

പറവൂർ മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ അംബികയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്. 
ഇന്ന് പുലർച്ചെയാണ് സംഭവം. 

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു.

മകൻ സനലിനും വെട്ടേറ്റിട്ടുണ്ട്. 

സനലിനെ ഗുരുതര പരുക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അംബികയെ വെട്ടുകത്തി പോലുള്ള മാരക ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇവരുടെ ശരീരത്തിൽ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. 

കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണു വിവരം.
Previous Post Next Post