ചെറിയ വാഹനങ്ങൾക്ക് റോഡിലൂടെ കടന്നു പോകാൻ സാധിക്കാത്ത സ്ഥിതിയാണ്.പല വാഹനങ്ങളും വഴി തിരിച്ചു വിട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് തൊട്ടടുത്താണ് ഈ അവസ്ഥ. ഇതിനു താഴെയുള്ള സർവീസ് റോഡിലൂടെ ആണ് ജില്ലാ ആശുപത്രിയിലേക്ക് പോകേണ്ടത്. ഈ റോഡിലും വെള്ളക്കെട്ട് ഉണ്ടായെന്നു യാത്രക്കാർ പറയുന്നു. ചെറിയ മഴ പെയ്തപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ കാലാവർഷം തുടങ്ങിയാൽ സ്ഥിതി ഗുരുതരമാകുമെന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു.