സിബിഎസ്ഇ പുനർമൂല്യ നിർണ്ണയ പോർട്ടലിലും തകരാർ; അപേക്ഷാ ലിങ്ക് അപ്രത്യക്ഷമായി


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യ നിർണയ നടപടികൾക്കായി പുതിയ ഓൺലൈൻ പോർട്ടലിലും സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകുന്നേരത്തോടെ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് തന്നെ അപ്രത്യക്ഷമായതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി. പ്രധാന വെബ്സൈറ്റിൽ നേരത്തെ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് പുതിയ ലിങ്ക് സിബിഎസ് നൽകിയിരുന്നത്. എന്നാൽ അതിലും പ്രശ്നങ്ങൾ ഉണ്ടായതോടെ അപേക്ഷാ നടപടികൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തിൽ സിബിഎസ്ഇ വിശദീകരണം ഇതുവരെ നൽകിയിട്ടില്ല.

സിബിഎസ്ഇ അറിയിച്ചതനുസരിച്ച്, പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷകൾ മെയ് 26 മുതൽ 29 വരെ സ്വീകരിക്കാനായിരുന്നു തീരുമാനം. സിബിഎസ്ഇ വെബ്സൈറ്റ് http://cbse.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കേണ്ടത്. ഇതിന് ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പി എടുക്കേണ്ടതുണ്ട്.

പുനർമൂല്യ നിർണയ നടപടികൾ ഇങ്ങനെ

പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാനാഗ്രഹിക്കുന്നവർ ആദ്യം ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പി സ്വന്തമാക്കണം.

സ്കാൻ കോപ്പിക്കായി അപേക്ഷിക്കേണ്ട സമയം: മെയ് 19 മുതൽ 22 വരെ
സ്കാൻ കോപ്പിനുള്ള ഫീസ്— 700 രൂപ

ഇതിന് ശേഷം-

മാർക്ക് വെരിഫിക്കേഷനായി അപേക്ഷിക്കാം.
ഓരോ ഉത്തരങ്ങളും പുനർമൂല്യ നിർണയം ചെയ്യാൻ അപേക്ഷിക്കാം.

ഫീസ് വിവരങ്ങൾ:

മാർക്ക് വെരിഫിക്കേഷൻ: 500 രൂപ
ഓരോ ചോദ്യത്തിനും പുനർമൂല്യ നിർണയം: 100 രൂപ വീതം

أحدث أقدم