ബാറീത്തോ കാശീറോ ജോർജ് മാത്യു,തെക്കേത്തലയ്ക്കൽ നിര്യാതനായി.......


യാക്കോബായ സുറിയാനി സഭയുടെ ട്രസ്റ്റിയായും, സെക്രട്ടറിയുമായി ദീർഘകാലം പ്രവർത്തിച്ച ബാറീത്തോ കാശീറോ ജോർജ് മാത്യു, തെക്കേത്തലയ്ക്കൽ നിര്യാതനായി.....….

യാക്കോബായ സുറിയാനി സഭയുടെ ദീർഘകാലം സെക്രട്ടറിയും,ട്രസ്റ്റിയുമായിരുന്ന കമാണ്ടർ ടി.പി മാത്യുവിൻ്റെ പുത്രനായ ബാറീത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കലിനെ 1999ൽ പുത്തൻകുരിശിൽ കൂടിയ അഖില മലങ്കര പള്ളിപ്രതിപുരുഷയോഗം അൽമായ ട്രസ്റ്റിയായി തിരഞ്ഞെടുത്തു.2012ൽ സഭ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ വലംകൈയായി,സഭയുടെ ഉന്നതിക്കായി ദീർഘനാൾ പ്രവർത്തിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.എളംകുളം സെൻ്റ് മേരീസ് കോൺഗ്രിഗേഷൻ്റെ പ്രസിഡൻ്റായി ദീർഘനാൾ പ്രവർത്തിച്ചു.ഏളംകുളം സെൻ്റ് മേരീസ് സൂനോറോ കത്തീഡ്രൽ മനോഹരമായി പുതുക്കിപണിയുന്നതിന് നേതൃത്വം നൽകി.ഏറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഞ്ചേരി ട്രേഡേഴ്സ് എന്ന വ്യവസായ സ്ഥാപനത്തിൻ്റെ ഉടമയാണ്.ഭാര്യ അയ്മനം കോട്ടപറമ്പിൽ സുജ. മക്കൾ ഏലിയാസ്,ജോൺ........
Previous Post Next Post