മാതൃകയായി പാമ്പാടി പഞ്ചായത്ത് കുറ്റിക്കലിൽ ജനകീയ കലുങ്ക് ഉദ്ഘാടനം ചെയ്തു


.

സൗത്ത് പാമ്പാടി- ജനകീയ പങ്കാളിത്തത്തോടെ നാടിന്റെ വികസനമെന്ന കേരളത്തിന്‌ മാതൃക ആക്കാവുന്ന മറ്റൊരു നിർമാണവും കൂടി നടത്തി പാമ്പാടി ഗ്രാമ പഞ്ചായത്ത്‌.

വിദേശ മലയാളികളുടെയും സംരംഭകരുടെയും സുമനസുകളുടെയും സഹകരണത്തോടെയാണ് നിർമാണം. ഗ്രാമ പഞ്ചായത്തിന് പണം മുടക്കില്ല. സങ്കേതിക തടസങ്ങളുടെ കാല താമസവും, ഇടനിലയും ഇല്ലാതെ മുടക്കുന്ന പണം പൂർണമായും നിർമാണത്തിൽ ഉണ്ടാകും. ഇത്തരത്തിൽ ഉള്ള ആദ്യ നിർമാണം പതിനേഴാം വാർഡിലെ കുറിയന്നൂർ കുന്നിലെ കഴിഞ്ഞ ആഴ്ച നടന്ന റോഡ് ടാറിംഗ് ആയിരുന്നു.കുറ്റിക്കൽ -കന്നുവെട്ടി റോഡിന്റെ തുടക്കത്തിൽ ജൽ ജീവൻ മിഷൻ പൈപ്പിടലിനായി ട്രഞ്ച് വെട്ടിയിരുന്ന ഭാഗമാണ് ചാത്തൻ പുരയിടം ഭാഗത്തെ മഴവെള്ളം കുറ്റിക്കൽ തോട്ടിൽ എത്തിക്കും വിധം 'cattle trap' സംവിധാന കലുങ്ക് നിർമിച്ചു പരിഹരിച്ചത്. 20 ദിവസം കൊണ്ട് നിർമാണം  പൂർത്തീകരിച്ചു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യ സഹകാരി ചാക്കോച്ചൻ കീരംപടം ഉത്ഘാടനം ചെയ്തു.പല തവണ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ള കുറ്റിക്കൽ -കന്നുവെട്ടി റോഡിന്റെ തുടക്കത്തിലുള്ള പി ഡബ്ലി ഡി റോഡിലാണ് ഇരുമ്പു ഗർഡറിൽ ഇരുമ്പു പട്ടകൾ ഉറപ്പിച്ചു കോൺക്രീറ്റ് സ്ലാബുകളിൽ ഇടുന്ന 'cattle trap' സംവിധാനം ഒരുക്കി റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചിരിക്കുന്നത്.രണ്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും പന്ത്രണ്ടാം വാർഡ് മെമ്പറുമായ അഡ്വ. സിജു കെ ഐസക്കിന്റെ വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ നിർമാണം നടത്തിയിട്ടുള്ളത്.യോഗത്തിൽ ബി എസ് ഫുഡ്സ് മാനേജർ ചാർളി സേവിയർ,സെന്റ് തോമസ് ഹൈസ്കൂൾ മാനേജർ മാത്യു സി വർഗീസ്, ഹെഡ് മാസ്റ്റർ ഷൈജു കെ ഐസക്ക്, വി ഡി ഫിലിപ്പോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്ക്, സ്ഥിരം സമിതി അധ്യക്ഷരായ കെ ആർ ഗോപകുമാർ, ഷേർളി തര്യൻ, രഞ്ജു കെ രാജു, മെമ്പർമാരായ സെബാസ്റ്റ്യൻ ജോസഫ്, എൻ ജയചന്ദ്രൻ നായർ,പി എൻ അജികുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മേരിക്കുട്ടി മർക്കോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ കുര്യൻ സഖ റിയ, സെക്രട്ടറി ശിവ ബിജു എന്നിവർ പ്രസംഗിച്ചു. സി. ജെ കുര്യാക്കോസ്, മാത്യു രാജൻ, സുബിൻ ഉഴത്തിൽ എന്നിവരായിരുന്നു നിർമാണ മേൽനോട്ടം.
أحدث أقدم