കർഷകനെ സിപിഎം നേതാവും മകനും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു


നെടുംകണ്ടം കൂട്ടാർ സ്വദേശി കല്ലേക്കുളത്ത് സുരേന്ദ്രൻ നായർക്കാണ് പരിക്കേറ്റത്. ഇയാളുടെ തലക്കാണ് പരിക്കേറ്റത്. സുരേന്ദ്രന്റെ ഭൂമിയുടെ പാട്ടക്കരാർ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൂട്ടാർ സ്വദേശിയായ സി പി എം പ്രദേശിക നേതാവ് തമ്പി എന്ന് അറിയപ്പെടുന്ന ഭുവനചന്ദ്രൻ നായരും ഇയാളുടെ മകൻ പ്രദീപും ചേർന്ന്, സുരേന്ദ്രനെ വീട്ടിൽ കയറി ആക്രമി്ക്കുകയായിരുന്നു. തമ്പിയുടെ കൈയിൽ നിന്നും താൻ പണം കടം വാങ്ങിയിരുന്നെന്നും അപ്പോൾ ഒപ്പിട്ട് വാങ്ങിയ മുദ്ര പേപ്പറിൽ വ്യാജമായി പാട്ട കരാർ എഴുതി ചേർത്ത് ഭൂമി തട്ടിയെടുകയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.


أحدث أقدم