വീണ്ടും ‘വര്‍ക്ക് ഫ്രം ഹോം’? മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഐടി ജീവനക്കാര്‍


ഐടി ജീവനക്കാര്‍ വീണ്ടും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കാലം തിരിച്ചുവരുമോ? സാധ്യതകളുണ്ടെന്നാണ് സൂചനകള്‍. രാജ്യത്തെ ഐടി ജീവനക്കാരുടെ സംഘടനയായ ‘നൈറ്റ്‌സ്’ ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഐടി, ഐടി അധിഷ്ഠിത സേവന മേഖലകളില്‍ സാധ്യമായ ഇടങ്ങളിലെല്ലാം ‘വര്‍ക്ക് ഫ്രം ഹോം’ നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആഗോളതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ധന ഉപഭോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത്, യാത്രകള്‍ പരമാവധി കുറയ്ക്കാനും ഓണ്‍ലൈന്‍ മീറ്റിംഗുകളും വര്‍ക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇത് രാജ്യത്തോടുള്ള ഉത്തരവാദിത്തമായി കണ്ട് നടപ്പിലാക്കണമെന്നാണ് സംഘടന പറയുന്നത്.

أحدث أقدم