മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മർദ്ദനം


മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മർദ്ദിച്ചതായി പരാതി. സെക്യൂരിറ്റി സൂപ്പർ വൈസറായ നിലമ്പൂർ സ്വദേശി പ്രശാന്തനാണ് മർദ്ദനമേറ്റത്. രോഗിയുടെ കൂടെ കൂടുതൽ ആളുകളെ ആശുപത്രിയുടെ ഉള്ളിലേക്ക് കയറ്റിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കഴുത്തിനു പരിക്കേറ്റ പ്രശാന്തനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

أحدث أقدم