പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു…


കൊച്ചി: പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനായി എത്തിയ പ്രമുഖ മോഡൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു ജോഷി ആണ് മരിച്ചത്. പെരുമ്പാവൂരിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രമുഖ തുണിമില്ലിന്റെ പുതിയ വസ്ത്രങ്ങളുടെ പരസ്യ ചിത്രീകരണത്തിനായാണ് ദിയാൻഷുവും സംഘവും പെരുമ്പാവൂരിൽ എത്തിയത്. ഷൂട്ടിങ്ങിനിടയിലെ ഇടവേളയിൽ താലൂക്കിലെ ഈ പാറമടയിലെത്തുകയും, വെള്ളത്തിൽ നീന്താൻ ശ്രമിക്കുന്നതിനിടെ കയത്തിലേക്ക് താണുപോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ബഹളം വെച്ച് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ദിയാൻഷുവിന്റെ മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടെടുത്തത്. ഉടൻ തന്നെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.

أحدث أقدم